IndiaGulf

സൗദിയില്‍ നിന്നുള്ള ആ വാര്‍ത്ത‍യുടെ സത്യാവസ്ഥ പുറത്തുവന്നു

ന്യൂഡല്‍ഹി•സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ 150 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകള്‍ aഅടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ആശുപത്രികളില്‍ 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉണ്ടെന്നും ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മൃതദേഹങ്ങള്‍ എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്നും ആന്ധ്രയില്‍നിന്നും തെലുങ്കാനയില്‍നിന്നുമായി ഇത്തരം 10 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ്‌ വ്യക്തമാക്കി.

ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ അധിവസിക്കുന്ന സൗദിയില്‍ ദിവസവും മൂന്നുമുതല്‍ നാലുവരെ സ്വാഭാവിക മരണങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button