
ദുബായ്: ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ നല്‍കിയ സ്വീകരണത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും കേസുകളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ രൂപികരിക്കുമെന്നും പിണറായി അറിയിച്ചു.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായ് മിഡീയ സിറ്റി ആംഫി തിയേറ്ററില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
Post Your Comments