ന്യൂഡല്‍ഹി•റിലയന്‍സ് ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടിയേക്കില്ലെന്ന് സൂചന. ടെലികോം തര്‍ക്കപരിഹാര കോടതി ഇത്തരം സേവനങ്ങള്‍ ട്രായ്ക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് വിധിച്ചതോടെയാണിത്. ഡിസംബര്‍ 31 നാണ് 4 ജി അതിവേഗ ഇന്റെര്‍നെറ്റ് ദാതാക്കളായ ജിയോയുടെ വെല്‍ക്കം ഓഫര്‍ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 31 വരെ ഓഫര്‍ നീട്ടുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
ഡിസംബറില്‍ കാലാവധി അവസാനിക്കേണ്ട ജിയോ സിമ്മിന്റെ സൗജന്യം മാര്‍ച്ച് 31 വരെ നീട്ടണമെന്ന് കമ്പനി ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ട്രായ് ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജിയോ ടെലികോം തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യം ട്രായിയോട് ശുപാര്‍ശ ചെയ്ണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തര്‍ക്കപരിഹാര കോടതിയും ജിയോയെ കൈയ്യൊഴിഞ്ഞതോടെയാണ് ജിയോയുടെ സൗജന്യ സേവനം ഡിസംബര്‍ 31 ഓടെ അവസാനിക്കുമെന്ന ആശങ്ക ശക്തമായിരിക്കുന്നത്.
അതേസമയം, ജിയോയ്ക്കെതിരെ എയര്‍ടെല്ലും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments