വാഷിങ്ടൻ: അമേരിക്ക ആണവായുധ ശേഷി വർധിപ്പിക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ്. യുഎസ് ആണവശേഷി വർധിപ്പിക്കണമെന്ന് ട്വിറ്ററിലൂടെയാണ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തത്. ലോകത്തിനു ആണവായുധത്തെക്കുറിച്ച് ബോധ്യമുറയ്ക്കുന്നതുവരെ ഇതു തുടരണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
റഷ്യ ആണവായുധ കരുത്ത് കൂട്ടണമെന്ന് പ്രസിഡന്റ് വാൾഡിമിര് പുടിന് സൈനിക മേധാവികളുടെ യോഗത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് ഡൊണള്‍ഡ് ട്രംപിന്റെ ഈ പ്രതികരണം. ജനുവരി 20ന് സ്ഥാനമേറ്റെടുക്കേണ്ട ട്രംപിന്റെ പ്രസ്താവന രാജ്യാന്തരതലത്തിൽ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ആണവസംഘർഷം വർധിപ്പിക്കുന്നതാണ് ഇരു നേതാക്കളുടെയും പ്രസ്താവന.
എന്നാൽ ട്രംപ് ആണവനിര്വ്യാപനത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് പിന്നീട് തിരുത്തി. ആണവ വ്യാപനത്തിന്റെ അപകടത്തെക്കുറിച്ചും അത് തടയേണ്ടതിന്റെ അടിയന്തര ആവശ്യത്തേക്കുറിച്ചുമാണ് ട്രംപ് ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് ജേസൺ മില്ലർ പറഞ്ഞു.
Post Your Comments