NewsTechnology

ഇനി എഴുപത് ദിവസം കൊണ്ട് ചൊവ്വയിലെത്താം

70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്റെ പരീക്ഷണം തുടങ്ങിയതായി ചൈന.’ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന എഞ്ചിന്റെ പരീക്ഷണമാണ് ചൈന ആരംഭിച്ചിരിക്കുന്നത്.റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ വന്‍വേഗത്തില്‍ ശൂന്യതയിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന എഞ്ചിനാണ് ഇഎം ഡ്രൈവ് .ഇഎം ഡ്രൈവിനെപറ്റി വിദഗ്ധ അവലോകനം നടത്തിയ ആദ്യ ഗവേഷണപ്രബന്ധം നാസ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ മാസമാണ്. അതിന് പിന്നാലെയാണ് ഈ വിവാദ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതായി ചൈന വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ ഷായര്‍ ആണ് ഇംഎം ഡ്രൈവ് എന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്.ചലനവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമത്തിന് ( law of conservation of momentum ) വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, കണ്ടെത്തിയ നാള്‍ മുതല്‍ ഇഎം ഡ്രൈവും അത് സംബന്ധിച്ച പഠനങ്ങളും വിവാദത്തിലായിരിന്നു.താഴ്ന്ന വിതാനത്തിലുള്ള ഭൗമഭ്രമണപഥത്തിലാണ് ഇഎം ഡ്രൈവ് ചൈനീസ് വിദഗ്ധര്‍ പരീക്ഷിക്കുന്നത്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇഎം ഡ്രൈവ് എഞ്ചിനുകള്‍ ഉപയോഗിക്കാനാണ് ചൈനയുടെ നീക്കമെന്നാണ് ചൈനീസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഐബി ടൈംസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്.

റോക്കറ്റ് ഇന്ധനം ആവശ്യമില്ലാത്ത ഇഎം ഡ്രൈവ് വലിയ വേഗത്തില്‍ സഞ്ചരിക്കും. ഇഎം ഡ്രൈവ് കരുത്തുപകരുന്ന ഒരു രണ്ട് മെഗാവാട്ട് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വാഹനത്തിന് സഞ്ചാരികളെയും വഹിച്ച് 70 ദിവസംകൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലെത്താന്‍ കഴിയുമെന്നാണ് നാസ ഗവേഷകര്‍ പറയുന്നത്.ഈ നിഗമനം ശരിവയ്ക്കുകയാണ് ചൈനയും.

shortlink

Post Your Comments


Back to top button