
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രതികരിച്ച് ഫോബ്സ് മാഗസിന്. നോട്ട് നിരോധനം അധാര്‍മ്മികവും ജനത്തെ കൊള്ളയടിക്കുന്നതുമാണെന്ന് ഫോബ്സ് മാഗസിന് എഡിറ്റോറിയല്‍ പറയുന്നു. രാജ്യത്തെ 86 ശതമാനം കറന്‍സിയും പിന്‍വലിച്ചത് സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
അടുത്തമാസം പുറത്തിറങ്ങാന്‍ ഇരിക്കുന്ന മാഗസിനിന്റെ എഡിറ്റോറിയലിലാണ് പരാമര്‍ശമുള്ളത്. 1970കളില്‍ നടപ്പിലാക്കിയ നിര്‍ബന്ധിത വന്ധ്യംകരണത്തോടാണ് നോട്ട് നിരോധനത്തെ ഫോബ്സ് മാഗസിന് ഉപമിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് തീവ്രവാദം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പൂര്‍ണമായും പണത്തിന്റെ കൈമാറ്റത്തില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ഇന്ത്യയുടേത്.
ഈ സാഹചര്യത്തില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നോട്ട് നിരോധനം നടപ്പിലാക്കിയത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് സമാനമാണെന്നും മാഗസിന് വിമര്‍ശിക്കുന്നു. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇത്തരം തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു. ഇത് ഞെട്ടിച്ചെന്നും മാഗസിന് വിലയിരുത്തുന്നു.
Post Your Comments