റിയാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച രണ്ടു സൗദി പൗരന്മാര്ക്കു തടവു ശിക്ഷ. ഒരാള്‍ക്കു പത്തു വര്‍ഷവും മറ്റൊരാള്‍ക്കു ആറു വര്‍ഷവുമാണ് തടവു ശിക്ഷ. റിയാദ് പ്രത്യേക ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.പൊതു സുരക്ഷയെ ബാധിക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതിനാണ് ഒരാള്‍ക്കു പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ശബ്ദ രേഖകളും സന്ദേശങ്ങളും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ഇയാള്‍ ലൈസന്‍സ് ഇല്ലാത്ത തോക്കും വെടിയുണ്ടകളും കൈവശം സൂക്ഷിച്ചതായും കണ്ടെത്തി. ശിക്ഷാ കാലാവധിക്കു ശേഷം 10 വര്‍ഷം സൗദി അറേബ്യക്കു പുറത്തു പോകുന്നതിന് യാത്രാ വിലക്കും കോടതി ശിക്ഷ വിധിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിച്ചതിനാണ് രണ്ടാമനെ കോടതി ആറു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. രണ്ടു ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തി. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ ഇയാള്‍ ഭീകര സംഘങ്ങളുമായി പങ്കുവെച്ചിരുന്നു. ഐ എസ് മുദ്ര പതിച്ച ഇറാഖിന്റെയും സിറിയയുടെയും ഭൂപടങ്ങളും ഇയാള്‍ കൈവശം സൂക്ഷിച്ചിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇവരുടെ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച ഉപകരണങ്ങള്‍ എന്നിവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
Post Your Comments