
കൊച്ചി : അനധികൃത നോട്ട് കൈ മാറ്റവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജനും കൂട്ടാളികളും കൊച്ചിയില്‍ പിടിയിലായി. ജിജോ, ബിനോയ്, ഡെന്നീസ് എന്നിവരാണ് ലിസിക്കൊപ്പം അറസ്റ്റിലായത്.
ലിസി സോജനും കൂട്ടാളിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ കലൂരിന് സമീപമുള്ള സ്ഥാപനത്തില്‍ വച്ച് പഴയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ നല്‍കുകയും അതിന് കമ്മീഷന് വാങ്ങുകയും ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഏകദേശം പത്ത് കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് സൂചന. എന്നാല്‍ പണം കണ്ടെത്താന്‍ ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടില്ല. കൂടാതെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments