ദില്ലി: ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപമുണ്ടായിട്ടും ആദായ നികുതി അടയ്ക്കാത്ത 67.54 ലക്ഷം പേരെ കണ്ടെത്തിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.റ്റി).ഇവരില്‍ ഭൂരിപക്ഷവും ആദായനികുതി പരിധിയില്‍ ഉള്‍പ്പെട്ടിട്ടും നികുതി അടയ്ക്കാത്തവരാണ്.നോണ്‍ ഫയലേഴ്സ് മോണിട്ടറിങ് സിസ്റ്റം (എന്‍.എം.എസ്) വഴിയാണ് ആളുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നത്.
2014-15 വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിച്ചപ്പോഴാണ് ഇവരാരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നു കണ്ടെത്തിയത്. ഇവരുടെ യഥാര്‍ത്ഥ വരുമാനവും അതുകൊണ്ടു തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.നികുതി അടയ്ക്കാത്തവരെ കണ്ടെത്തി പിടികൂടാനുള്ള നടപടികളും ഊര്‍ജ്ജിതമാക്കുമെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments