NewsIndia

500 രൂപയ്ക്കായി കോടികൾ നൽകാൻ ആളുകൾ തയ്യാർ: രൂപ നൽകാൻ തയാറാകാതെ യുവാവ്

താനൂർ: ഭോപ്പാലില്‍ ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റുപോയ രണ്ടായിരം രൂപയുടെ പിൻഗാമിയായി താനൂരിൽ നിന്നും 500 രൂപ നോട്ട്. 786 എന്ന നമ്പറിൽ അവസാനിക്കുന്ന നോട്ടാണ് ഭോപ്പാലിൽ ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് ഒരാൾ സ്വന്തമാക്കിയത്.

താനൂർ നഗരസഭാഗം ആയ പി.ടി.ഇല്യാസിനാണ് 786ൽ അവസാനിക്കുന്ന നമ്പറുള്ള 500ന്റെ നോട്ട് കിട്ടിയത്. നോട്ടും നാണയവും ശേഖരിക്കുന്നവർ ഉൾപ്പെടെ ഏറെപ്പേർ വലിയ ഓഫറുകളുമായി സമീപിച്ചിട്ടുണ്ടെങ്കിലും വിൽക്കാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. തൽക്കാലം ഭാഗ്യനമ്പർ കയ്യിൽതന്നെ വയ്ക്കാമെന്നാണ് ഇല്യാസിന്റെ തീരുമാനം.

shortlink

Post Your Comments


Back to top button