ചെന്നൈ: പ്രമുഖ വ്യവസായി ശേഖര്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പ്രമുഖ വ്യാവസായിയും തിരുപ്പതി ദേവസ്ഥാനം അംഗവുമാണ് ശേഖര്‍ റെഡ്ഡി. ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ഇയാളുടെ കൈയ്യില്‍ നിന്നും കള്ളപ്പണം കണ്ടെത്തിയിരുന്നു.
106 കോടി രൂപയും 127 കിലോ സ്വര്‍ണവുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന വ്യാപകമാകുകയാണ്. മണല്‍ ഖനനം നടത്തുന്ന കമ്പനിയുടെ ഉടമകളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി ഇവരുടെ ഓഡിറ്റര്‍ പ്രേംകുമാര്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമടക്കം എട്ടിടങ്ങളിലാണു പരിശോധന നടത്തിയത്.
96.89 കോടിയുടെ പഴയ നോട്ടുകളും, 9.63 കോടിയുടെ 2,000 രൂപ നോട്ടുകളും, 36.29 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമാണു പിടിച്ചെടുത്തിരിക്കുന്നത്.
Post Your Comments