![](/wp-content/uploads/2016/12/SAUDI-770x470.jpg)
റിയാദ്: സൗദിയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ബജറ്റ് കമ്മി പരിഹരിക്കാൻ ആണ് ഇന്ധന വില 30 ശതമാനം കൂട്ടുന്നത്.2016 വര്‍ഷത്തില്‍ ബജറ്റ് കമ്മി 260 ബില്യണ്‍ റിയാലാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബജറ്റ് 139 ബില്യണ്‍ റിയാലിന്റെ കമ്മി പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ദര്‍ സൂചിപ്പിച്ചു.
അതോടൊപ്പം 20 ശതമാനം മുതല്‍ 50 ശതമാനം വരെ വൈദ്യുതി എണ്ണ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നിവയും ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്.പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുക, വഖ്ഫ് സ്വത്തുക്കള്‍ ക്രിയാത്മകമാക്കുക, അടിസ്ഥാന സൗകര്യ പദ്ധതികള്‍ തുടര്‍ന്നു കൊണ്ട് പോവുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് ഒരുങ്ങിയേക്കും.2016 ല്‍ വരുമാനം 587 ബില്യണ്‍ റിയാലായി കുറഞ്ഞതും 848 റിയാല്‍ ചെലവും കണക്കാക്കപ്പെടുന്നു.
Post Your Comments