തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച ഗതാഗത മന്ത്രിയെ ബസുടമകൾ കണ്ടിരുന്നെങ്കിലും നിരക്ക് വര്‍ധനവ് ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയതോടെയാണ് ജനുവരി ആദ്യ വാരം മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങാന്‍ ഇവർ തീരുമാനിച്ചത്.
മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കുക, കിലോമീറ്ററിന് 64 പൈസ എന്നത് 70 പൈസയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ കൂലിയിലും സ്‌പെയര്‍പാര്‍ട്‌സ് വിലയിലും വലിയ വർധനവുണ്ടായിയെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. കൂടാതെ ബസ് നിരക്കിന്റെ കഴിഞ്ഞ തവണത്തെ വര്‍ധനവിന് ശേഷം ഡീസല്‍ വിലയില്‍ ആറ് രൂപയോളം വര്‍ധനവുണ്ടായെന്നും ബസുടമകൾ വ്യക്തമാക്കി. എന്നാല്‍ ചാര്‍ജ് വര്‍ധനവ് ഇപ്പോഴില്ല എന്ന നിലപാടില്‍ ഗതാഗത മന്ത്രി ഉറച്ച് നിന്നതോടെ സമരത്തിനൊരുങ്ങാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments