ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ഇനി എടിഎമ്മുകളില്‍ നിന്നും എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം. ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. എല്ലാ പ്രതിസന്ധിയും ഡിസംബര്‍ 30 ഓടെ അവസാനിക്കുന്നതായിരിക്കും.
ഡിസംബര്‍ 30 ഓടെ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാനാകുന്ന തുകയ്ക്ക് നിയന്ത്രണം ഉണ്ടാകില്ല. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ 2000,2500 എന്നീ തുകയാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. ഇത് ജനങ്ങളെ നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഒരാഴ്ച്ച ബാങ്കില്‍ നിന്നും പിന്‍വലിക്കാനാകുന്ന പരമാവധി തുക 24000 രൂപയുമായിരുന്നു.
പിന്‍വലിച്ച 500,1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 30 വരെയാണ്.
Post Your Comments