ന്യൂഡൽഹി: പാചക വാതക കണക്ഷനുകള്‍ എടുത്തിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിശോധിച്ച് സബ്സിഡി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി ആദായ നികുതി വകുപ്പ് തയ്യാറാക്കിയ പത്തു ലക്ഷത്തില്‍ അധികം വാര്‍ഷിക വരുമാനം ഉള്ളവരുടെ പട്ടിക വിവിധ എണ്ണ കമ്പനികള്‍ക്ക് നൽകി. മറ്റാര്‍ക്കും കൈമാറില്ലെന്നും അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നുമുള്ള ധാരണയിന്മേലാണ് വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറുന്നത്. ഇത് ആദ്യമായാണ് വരുമാനവും നികുതിയും സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഇതര ഏജന്‍സികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ആദായ നികുതി വകുപ്പ് കൈമാറുന്നത്.
കണക്ഷന്‍ എടുത്തയാളിന്റെ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വരുമാനവും കൂടി കണക്കാക്കിയാവും സബ്സിഡി തുടരണോയെന്ന് തീരുമാനിക്കുന്നത്. ഇതിനോടകം തന്നെ ഒരു കോടി അഞ്ചു ലക്ഷം ഉപഭോക്താക്കള്‍ പാചക വാതക സബ്‌സിഡി ഉപേക്ഷിച്ചിട്ടുണ്ട്.
Post Your Comments