
കൊളംബിയ•പറന്നുയരുന്നതിനിടെ കാര്‍ഗോ വിമാനം തകര്‍ന്ന് നാല് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച തെക്കേ അമേരിക്കയിലെ കൊളംബിയയിലാണ് സംഭവം.
കൊളംബിയന്‍ വിമാനക്കമ്പനിയായ എയ്റോസക്രെയുടെ ബോയിംഗ് 727-200 ഫ്രൈറ്റര്‍ ജെറ്റാണ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകര്‍ന്നത്. കൊളംബിയയിലെ ജര്‍മന്‍ ഒലാനോ വിമാനത്താവളത്തിലായിരുന്നു സംഭവം. അഞ്ച് ജീവനക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേരെ ജീവനോടെ രക്ഷിച്ചു. ഇവരില്‍ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. മറ്റ് മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും കൊളംബിയന്‍ റെഡ് ക്രോസ് അറിയിച്ചു.
ബഗോട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ഗോ വിമാനക്കമ്പനിയാണ് എയ്റോസക്രെ. ഇവരുടെ ഒരു കാര്‍ഗോ വിമാനം 2006 ലും തകര്‍ന്നുവീണിരുന്നു. ബഗോട്ടയിലെ ലെറ്റിഷ്യ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.
വീഡിയോ കാണാം
Post Your Comments