Uncategorized

റഷ്യന്‍ അംബാസഡര്‍ വെടിയേറ്റു മരിച്ചു

ഇസ്താംബുള്‍ : തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കവേയാണു അക്രമി കാര്‍ലോവിന് നേരെ നിറയൊഴിച്ചത്. 

ഗുരുതരമായി പരുക്കേറ്റ കാര്‍ലോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പില്‍ ഫോട്ടോ ഗാലറിയിലുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ക്കും പരുക്കേറ്റു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ റഷ്യയുടെ ഇടപെടലിനെതിരെ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധ റാലി നടന്നു ദിവസങ്ങള്‍ക്കകമാണു റഷ്യന്‍ അംബാസഡര്‍ക്കുനേരെ ആക്രമണം.
റഷ്യയുടേത് അടക്കം വിദേശ എംബസികള്‍ സ്ഥിതിചെയ്യുന്ന അങ്കാറയിലെ കാന്‍കയ ജില്ലയിലെ പ്രമുഖ ചിത്രകലാ പ്രദര്‍ശനഹാളിലാണ് ആക്രമണം നടന്നത്.

വിമതരില്‍നിന്ന് സിറിയന്‍ സേന പിടിച്ചെടുത്ത അലപ്പോയിലെ മാനുഷികദുരന്തത്തിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കും ഉത്തരവാദി റഷ്യയാണെന്ന് ആരോപിച്ചാണു തുര്‍ക്കിയില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. അലപ്പോയില്‍ ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ റഷ്യയും തുര്‍ക്കിയും യോജിച്ചുപ്രവര്‍ത്തിച്ചുവരികയായിരുന്നു.

shortlink

Post Your Comments


Back to top button