Kerala

മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍

മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത് എത്തിയത്. കെ.എസ്.ആര്‍.ടി.സി നേരിടുന്ന കനത്ത പ്രതിസന്ധി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ സ്വകാര്യ ബസുകളുടെ മിനിമം ചാര്‍ജ് ഏഴുരൂപയാണ്. ഈ നിരക്കിലേക്കാണ് കെ.എസ്.ആര്‍.ടി.സിയുടെ നിരക്കും ഉയര്‍ത്തിയത്. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ 2015 മാര്‍ച്ച് ഒന്നിനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ്ജ് ആറാക്കി കുറച്ചത്. മിനിമം നിരക്ക് ഒന്‍പത് രൂപയാക്കണമെന്നാണ് സ്വകാര്യബസ്സ് ഉടമകളുടെ ആവശ്യം. ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും സ്വകാര്യ ബസ്സുകളുടെ നിരക്ക് കൂട്ടാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ജനുവരിയില്‍ സമരം തുടങ്ങാനാണ് സ്വകാര്യ ബസ്സുടമകളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button