KeralaNews

മാവോയിസ്റ്റ് ബന്ധം: നദീറിനെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പൊലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂൽ ഉണ്ണികുളം കേളോത്തുപറമ്പിൽ നദീറിനെ (27) രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍ നദീര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറളം ഫാമിലെ വിയറ്റ്‌നാം കോളനിയില്‍ സായുധരായെത്തിയ മാവോവാദികള്‍ ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. നദീറിന്റെ അറസ്റ്റിനെതിരെ കോഴിക്കോട് കിഡ്‌സണ്‍കോണറിലും കൊച്ചിയിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ആറളം കോളനിയിൽ സായുധരായ ഏഴു മാവോയിസ്റ്റുകൾ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിനു നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. ഇടുക്കി ഡിവൈഎസ്പി അന്വേഷിക്കുന്ന കേസിന്റെ ഭാഗമായി നദീറിനെ വിയറ്റ്‌നാം കോളനിയില്‍ എത്തിച്ച് തിരിച്ചറിയല്‍ നടത്താനും ആലോചനയുണ്ട്. അതേസമയം മാവോവാദികള്‍ക്കെതിരെ എപ്പോഴും നിലപാടെടുത്തിരുന്ന നദീറിനെ പോലുള്ളയാളെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ അമ്പരന്നിരിക്കുകയാണ് തങ്ങളെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഷഫീഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button