NewsIndia

വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ, അറിവുണ്ടെങ്കില്‍ സമാധാനം മാത്രം വിതയ്ക്കൂ :പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെയും തീവ്രവാദ സംഘടനകൾക്കെതിരെയും ആഞ്ഞടിച്ച് ഇന്ത്യ.വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യനാവൂ എന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു.

തീവ്രവാദത്തിൽ നിന്നും പാകിസ്ഥാൻ പിന്മാറിയില്ലെങ്കില്‍ വിതയ്ക്കുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുമെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സെയ്ദ് അക്ബറുദ്ദീൻ പറഞ്ഞു.നിങ്ങള്‍ എന്താണ് വിതയ്ക്കുന്നത് അത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ. അറിവുണ്ടെങ്കില്‍ സമാധാനം മാത്രം വിതയ്ക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ട് വരാനാണ് ശ്രമിക്കുന്നതെങ്കില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക്അഫ്ഗാനിസ്ഥാന്റെ പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും സെയ്ദ് അക്ബറുദ്ദീൻ ആരോപിക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button