കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥര്‍ക്ക് അശ്രയവും അഭയവും കഷ്ടതകളില്‍ നിന്നു മോചനവും നല്‍കുന്നു. ഈ പള്ളിയിലെ ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ നബി പരമ്പരയില്‍പ്പെട്ടവരുടേതാണെന്നാണ് വിശ്വാസം. ആദി പ്രവാചകനായ നബിതിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന്‍ അശെയ്ഖ് സെയ്യിദ് ഷാഹീദ് മാഹീന്‍ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയില്‍ ഉള്ളത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇസ്ലാം മത പ്രചരണാര്‍ഥം ഇന്ത്യയിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയില്‍ വര്‍ഷം തോറും ഉറൂസ് (ചന്ദനക്കുടം) ആഘോഷിക്കുന്നു.
വിശ്വാസം
ഈ ഖബറില്‍ ആശ്രയം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് രോഗ മുക്തി ലഭിക്കുമെന്നത് സുനിശ്ചിതം എന്നു പഴമക്കാര്‍ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരില്‍ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ താമസിച്ച് രോഗമുക്തി വരുത്തിയവര്‍ ധാരാളം
ഏതു രോഗത്തേയും ശമിപ്പിക്കാന്‍ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന ‘മരുന്നു കിണര്‍’ എന്ന അത്ഭുതജല സംഭരണി ഇവിടെയുണ്ട്. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഒന്നില്‍ തണുത്ത വെള്ളവും ഒന്നില്‍ ചൂടുള്ള വെള്ളവുമാണ്. ഈ വെള്ളത്തില്‍ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണര്‍ വറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഖബറുകള്‍
ഈ പള്ളിയില്‍ മൂന്ന് ഖബറുകളാണ് ഉള്ളത്. ബാബാമസ്താന്റേതാണ് ഒരു ഖബര്‍. ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ് എല്ലാ വാര്‍ഷും രബിയുല്‍ അവ്വല്‍ ഒന്ന് മുതല്‍ പത്തു വരയാണ് . ദൈംനംദിനം ആയിരക്കണക്കിന് ഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നല്‍കുന്നത് പൂവും പട്ടും എണ്ണയും മറ്റുമാണ്. ഭക്തര്‍ നേര്‍ച്ചയായി ഖബറില്‍ അര്‍പ്പിക്കുന്നതും ഇവ തന്നെ.
Post Your Comments