ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ക്യാഷ്‌ലെസ് ഇക്കോണമി എന്ന നയത്തെ പിന്തുണച്ചു ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). എല്ലാ മേഖലയിലും ഡിജിറ്റല്‍വല്‍ക്കരണം കൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമം. ഇതിന് അനുകൂലമായി ഗ്രാമ പ്രദേശങ്ങളില്‍ നിശ്ചിത ഡേറ്റാ സൗജന്യമായി നല്‍കണം. ഓരോ മാസവും കുറഞ്ഞത് 100 എംബി എന്ന തരത്തിലെങ്കിലും ഡേറ്റാ സൗജന്യമായി നല്‍കാനാണു പദ്ധതി. ഇതിനുള്ള ഫണ്ട് യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍നിന്നു (യുഎസ്ഒഎഫ്) കണ്ടെത്തണമെന്നും ട്രായ് ശുപാര്‍ശ ചെയ്തു.
Post Your Comments