അഹമ്മദാബാദ് : നോട്ട് അസാധുവാക്കലിനുശേഷം കോടികളുടെ കള്ളപ്പണനിക്ഷേപങ്ങള്‍ വെളിച്ചത്തു വരുമ്പോഴും 13,860 കോടിയുടെ ബിനാമി നിക്ഷേപം വെളിപ്പെടുത്തിയ വിവാദ ബിസിനസുകാരന്‍ മഹേഷ് ഷായില്‍നിന്നു വ്യക്തമായ കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇരുട്ടില്‍ തപ്പുന്നു. കോടികളുടെ കള്ളപ്പണം എവിടുന്ന് കിട്ടി എന്നതിന് മഹേഷ് ഷാ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തത് എന്‍ഫോഴ്‌സ്‌മെന്റിനെ കുഴപ്പിച്ചിരിക്കുകയാണ്. യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നാണു കോണ്‍ഗ്രസിന്റെ ആവശ്യം. ഷായില്‍നിന്നു കൂടുതല്‍ പേരുകള്‍ പുറത്തുവരുന്നത് ഒഴിവാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.
ഇതിനിടെ, തെറ്റായ വിവരം നല്‍കിയതിനു ഷായുടെ പേരില്‍ നടപടിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സൂചന നല്‍കി. നിയമമനുസരിച്ചു സ്വന്തം ആദായം മാത്രമേ വെളിപ്പെടുത്താവൂ എന്നിരിക്കെ ബിനാമി സ്വത്തു വെളിപ്പെടുത്തലും തെറ്റായ വിവരങ്ങള്‍ നല്‍കലും മൂന്നു വര്‍ഷംവരെ തടവു കിട്ടാവുന്ന കുറ്റമാണ്.
Post Your Comments