NewsIndia

ബസ്‌ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളായ റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും ടിക്കറ്റ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ മിനിമം ചാര്‍ജ് ഏഴു രൂപയാകും. കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സിക്ക് നിരക്ക് വര്‍ദ്ധന ആശ്വാസമാകും. ടിക്കറ്റ് നിരക്കുകളില്‍ 25 ശതമാനമാണ് റെയില്‍വേ വര്‍ദ്ധിപ്പിക്കുന്നത്. കൂടുതല്‍ സുരക്ഷാ നടപടികളെടുക്കാനായാണ് നിരക്ക് കൂട്ടുന്നതെന്നാണ് റെയില്‍വേയുടെ വാദം.
മന്ത്രിസഭ അംഗീകരിച്ചാല്‍ പുതുവര്‍ഷാരംഭത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സി നിരക്ക് കൂട്ടും. 2014 മേയ് 20നാണ് ഒടുവില്‍ നിരക്ക് കൂട്ടിയത്. അന്ന് ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ഏഴാക്കിയിരുന്നു. പിന്നീട് ഡീസല്‍ വില കുറഞ്ഞപ്പോള്‍ കെ.എസ്.ആര്‍.ടി.സി മാത്രം ഇത് ഒരു രൂപ കുറച്ച് ആറാക്കിയിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും ഏഴാക്കുന്നത്. ഡീസല്‍ വില കൂട്ടിയതോടെയാണ് ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്
നിരക്ക് വര്‍ധിപ്പിക്കാന്‍ സ്വകാര്യ ബസ് ലോബിയും നീക്കം തുടങ്ങി.

അതേസമയം റെയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ നടപടികളെടുക്കാനുള്ള പണം കണ്ടെത്തുന്നതിനായി ടിക്കറ്റ് നിരക്ക് കൂട്ടാന്‍ റെയില്‍വേ സുരക്ഷാ കമ്മിറ്റി നിര്‍ദ്ദേശം സമര്‍പ്പിച്ചു. വാര്‍ഷിക വരുമാനത്തില്‍ 30,000 കോടി രൂപ വര്‍ദ്ധിക്കും വിധം നിരക്ക് കൂട്ടണമെന്നാണ് നിര്‍ദ്ദേശം.

ട്രാക്കിലെ വിള്ളലുകള്‍ പരിഹരിക്കുക, കോച്ച് ശരിയായി പരിപാലിക്കുക, ആളില്ലാത്ത ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുക, സിഗ്‌നല്‍ സംവിധാനം ഓട്ടോമാറ്റിക് ആക്കുക, പ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷാമാനദണ്ഡം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ സുരക്ഷാ കമ്മിറ്റി സമര്‍പ്പിച്ചത്. ഇത് നടപ്പാക്കാന്‍ 1,19,183 കോടി രൂപ വേണം.

ടിക്കറ്റ് നിരക്ക് 25 ശതമാനം വര്‍ദ്ധിപ്പിക്കാനും ബാക്കി തുക റെയില്‍വേ തന്നെ വായ്പയിലൂടെയും മറ്റും കണ്ടെത്താനുമാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടത്.ഇതോടെയാണ് നിരക്ക് വര്‍ധന ചര്‍ച്ച സജീവമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button