ന്യൂഡല്‍ഹി : രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നവംബര്‍ 10 മുതല്‍ 14 വരെ ദിവസങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത് 10000 കോടി രൂപയാണ്. ആദ്യ നാലു ദിനങ്ങളില്‍ 9112.76 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തി. കൂടാതെ 24.93 കോടി രൂപയുടെ നിരോധിത കറന്‍സികളും മാറി നല്‍കി. ഇതില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപം എത്തിയത് കേരളത്തിലെ സഹകരണ ബാങ്കുകളിലാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു
കൃഷിക്കാരന്റേയും പാവപ്പെട്ടവന്റേയും ബാങ്കെന്നാണ് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള സഹകരണ ബാങ്കുകള്‍ അറിയപ്പെടുന്നത്. കൃഷിക്കാരും സാധാരണക്കാരുമാണ് അവിടെ നിക്ഷേപം നടത്തുന്നത്. ലോണെടുത്ത പണം തിരിച്ചടക്കാനില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിലെ ബാങ്കുകളില്‍ ഈ അഞ്ചു ദിവസം കൊണ്ട് നിക്ഷേപിക്കപ്പെട്ടത് 1128 കോടി രൂപയാണ്
കിട്ടാക്കടത്തിലും നഷ്ടത്തിലും മാത്രമായിരുന്നു സഹകരണബാങ്കുകള്‍ അധികവും പ്രവര്‍ത്തിച്ചിരുന്നത്. സാധാരണക്കാരും കര്‍ഷകരും മാത്രം ഇടപാടുകള്‍ നടത്തിയിരുന്ന ബാങ്കില്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ലോണുകളായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് അഞ്ചു ദിവസം കൊണ്ട് ഭീകരമായ ഒരു നിക്ഷേപം സമാഹരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കായത്.
നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷം കര്‍ഷകരുടെ ബാങ്കില്‍ ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് രാഷ്ട്രീയ നേതാക്കളാണ്. കര്‍ഷകരുടെ പേരില്‍ വന്‍ ബിനാമി ഇടപാടുകളാണ് സഹകരണ ബാങ്കുകളില്‍ നടക്കുന്നത്. തങ്ങളുടെ കൈവശമിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നു.
കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനല്ല കള്ളനോട്ട് തടയാനാണ് നിരോധിത കറന്‍സികള്‍ സ്വീകരിക്കുന്നതില്‍ നിന്നും മാറ്റി നല്‍കുന്നതില്‍ നിന്നും സഹകരണ ബാങ്കുകളെ വിലക്കിയതെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. സഹകരണ ബാങ്കുകളില്‍ കള്ളനോട്ട് തിരിച്ചറിയുന്നതിനുള്ള മതിയായ സംവിധാനങ്ങളില്ല. ഈ സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ക്കൊപ്പം കള്ളനോട്ടും നിക്ഷേപമായി എത്താനുള്ള സാധ്യതയുണ്ട്.
Post Your Comments