നോയിഡ : പുരുഷന്മാരെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ സ്ത്രീ പിടിയില്‍. നോയിഡയിലാണ് സംഭവം. എന്നാല്‍ 26 കാരിയായ മേഖ ഭാര്‍ഗവിന്റെ തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. കൊച്ചി സ്വദേശിയായ ലോറെന്‍ ജസ്റ്റിന്‍ നടത്തിയ പരാതിയെ തുടര്‍ന്ന് കേരള പോലീസ് നോയിഡയില്‍ എത്തുകയായിരുന്നു. ജസ്റ്റിനെ വിവാഹം കഴിച്ച ശോഷം മേഖ 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞു എന്നാണ് പരാതി.
കേരളം, മുംബൈ, പൂനെ, രാജസ്ഥാന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പേരെയാണ് ഇവര്‍ വിവാഹം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിവാഹമോചനം നേടിയവരെയും ശാരീരിക പരിമിതികള്‍ ഉള്ളവരെയുമാണ് ഇവര്‍ ഇരകളായി തിരഞ്ഞെടുത്തിരുന്നത്. വിവാഹം കഴിഞ്ഞാല്‍ കുറച്ച് ദിവസം ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞ ശേഷം ഭക്ഷണത്തില്‍ മയക്കുമരുന്ന കലര്‍ത്തി നല്‍കിയ ശേഷം മോഷണം നടത്തി കടന്നുകളയാറാണ് ഈ സ്ത്രീ ചെയ്തിരുന്നത്.
Post Your Comments