KeralaNews

തെരുവുനായ പ്രശ്നം; സെക്രട്ടേറിയറ്റിന് മുന്നില്‍ നായ്ക്കളെ ഉപേക്ഷിച്ചു പോയി;പിസി തോമസിനും സംഘത്തിനുമെതിരെ പൊലീസ് കേസ്

 

തിരുവനന്തപുരം:തെരുവുനായ്ക്കള്‍ക്കെതിരെ സമരത്തിനെത്തി നടുറോഡില്‍ നായ്ക്കളെ ഉപേക്ഷിച്ചു പോയ സംഭവത്തിൽ പി സി തോമസിനും സംഘത്തിനുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു.പത്തൊന്‍പത് കൂട്ടില്‍ പട്ടികളെ പിടിച്ചിട്ട് പത്തൊന്‍പത് മന്ത്രിമാര്‍ക്ക് സമ്മാനിക്കുക എന്ന സമരമാർഗ്ഗവുമായാണ് സംഘം എത്തിയത്.എന്നാൽ സമരം കഴിഞ്ഞതോടെ നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചു സംഘം മടങ്ങി.

അവസാനം പട്ടികൾക്ക് കാവലായി പോലീസ് നിൽക്കേണ്ടി വന്നു,അവസാനം നഗരസഭാ അധികൃതരെത്തിയാണ് തെരുവുനായ്ക്കളെ കൊണ്ടുപോയത്.മൃഗങ്ങള്‍ക്കെതിരായ ക്രുരതയും അനധികൃത സംഘം ചേരലും അടക്കം മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം കണ്‍ഡോണ്‍മെന്റ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടെത്തിയ സമരക്കാർ പട്ടികൾക്ക് ലഘുഭക്ഷണവും വിതരണം ചെയ്തിരുന്നു.

image courtesy – asianet news

shortlink

Related Articles

Post Your Comments

Related Articles


Back to top button