Uncategorized

പാംപോര്‍ ഭീകരാക്രമണം : മരിച്ചവരില്‍ മലയാളിയും

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പാംപോറില്‍ കരസേന വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി.രതീഷാണ് മരിച്ചത്. മൃതദേഹം കണ്ണൂരിലെത്തിക്കും. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ ശ്രീനഗര്‍ – ജമ്മു ദേശീയപാതയിലെ പാംപോറില്‍ ആള്‍ക്കൂട്ടത്തിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ഭീകരര്‍ വാഹനവ്യൂഹത്തിനു നേര്‍ക്കു വെടിവയ്ക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയിലായതിനാല്‍ സൈന്യത്തിന് തിരിച്ചു വെടിയുതിര്‍ക്കാനായില്ല. ആക്രമണം നടത്തിയവര്‍ ബൈക്ക് ഉപേക്ഷിച്ചു ജനക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ടു. ഇവര്‍ക്കായി പ്രദേശത്താകെ കര്‍ശനമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് അറിയിച്ചു.

shortlink

Post Your Comments


Back to top button