തിരുവനന്തപുരം•പ്രമുഖ സി.പി.എം നേതാവിന് കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം ഉയര്‍ന്ന തിരുവനന്തപുരം കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.പി.ഐ.എം പ്രവര്‍ത്തകനായ ജയശങ്കറിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജയശങ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച വ്യക്തമായി അറിയുന്നയാളാണ് മരിച്ച ജയശങ്കര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments