കൊച്ചി : ഐഎസ്എല്‍ മൂന്നാം സീസണ്‍ കിരീടം ആര് നേടിയാലും കപ്പിൽ ആദ്യം തൊടുന്നത് നാല് കുട്ടികളുടെ കരങ്ങൾ. തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അസര്‍, മുഹമ്മദ് അയ്മന്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജോസ് പ്രവീണ്‍,പനമ്പള്ളി നഗര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് വിജയികൾക്കുള്ള ട്രോഫി മൈതാനത്തേക്ക് എത്തിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട് ഡെവലപ്പ്‌മെന്റ് പാര്‍ട്ണര്‍മാരായ പ്രോഡിജി സ്‌പോര്‍ട്‌സിന്റെ താരങ്ങളാണ് ഈ കുട്ടികള്‍.
Post Your Comments