വാഷിങ്ടണ്‍: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടികൂടുന്നവര്‍ക്ക് 170 കോടി രൂപയുടെ (25 മില്ല്യണ്‍ ഡോളര്‍) പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം.
ഐ എസ് ലോക സമാധാനത്തിന് ഉയര്‍ത്തുന്ന ഭീഷണി പരിഗണിച്ച് മുന്‍പ് പ്രഖ്യാപിച്ച 67 കോടി രൂപയെന്ന പാരിതോഷികം 170 കോടി രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇറാഖിലും സിറിയയിലും തുടരുന്ന അരക്ഷിതാവസ്ഥ നാള്‍ക്കു നാള്‍ വഷളാവുകയാണ്. ഇരു രാജ്യങ്ങളിലെയും ഭൂരിഭാഗം മേഖലകളും ഐ എസ് കീഴടക്കി അവരുടെ നിയന്ത്രണ ത്തിലാക്കി കഴിഞ്ഞു. ലോകത്തെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഐഎസ് നിയന്ത്രിത മേഖലകളില്‍ അരങ്ങേറുന്നത്. ഐ എസിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടത്തില്‍ ഒന്നാം നമ്പര്‍ ശത്രുവായി അല്‍ബാഗ്ദാദി സ്ഥാനം പിടിച്ചു കഴിഞ്ഞു.
ഇറാഖ് വ്യോമ സേന 2015ല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ബാഗ്ദാദിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യു.എസ് സൈനിക വൃത്തങ്ങള്‍ അത് നിഷേധിച്ചു.
Post Your Comments