ന്യൂയോര്‍ക്ക് : അമേരിക്കയും ചൈനയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു. തെക്കന്‍ ചൈനാ കടലില്‍ നിന്ന് അമേരിക്കന്‍ ഡ്രോണ്‍ ചൈന മോഷ്ടിക്കുകയായിരുന്നെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്ക സംഭവത്തെ ഉയര്‍ത്തിക്കാട്ടി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ചൈന ആരോപിച്ചു.
തെക്കന്‍ ചൈനാ കടലിലെ അമേരിക്കന്‍ ഇടപെടലില്‍ വര്‍ഷങ്ങളായി ചൈന എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് നിന്ന് കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കന്‍ നിര്‍മ്മിത ഡ്രോണ്‍ ചൈനീസ് നാവിക സേന പിടിച്ചെടുത്തത്. അമേരിക്ക ചാരപ്രവൃത്തി ചെയ്യുകയാണെന്നാണ് ചൈനയുടെ സംശയം. എന്നാല്‍ ഡ്രോണ്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്നും തിരിച്ച് നല്‍കണമെന്നും പെന്റഗണ്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കയറിയാണ് ഡ്രോണ്‍ പിടിച്ചെടുത്തതെന്നും ഇത് ഇനി ആവര്‍ത്തിക്കരുതെന്നും അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനയ്‌ക്കെതിരെ രംഗത്ത് വന്നു. ചൈന അമേരിക്കന്‍ നാവിക സേനയുടെ ഡ്രോണ്‍ മോഷ്ടിക്കുകയായിരുന്നെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്തായാലും തെക്കന്‍ ചൈന കടലിനെ ചൊല്ലി ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്.
Post Your Comments