Uncategorized

നോട്ട് നിരോധനം : കേന്ദ്രത്തെ അനുകൂലിച്ച ഗീതാ ഗോപിനാഥിന് ഇപ്പോള്‍ മനം മാറ്റം

ന്യൂയോര്‍ക്ക്: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ഇപ്പോള്‍ മലക്കം മറിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മൂലം സാമ്പത്തിക മേഖലയ്ക്ക് ആഘാതങ്ങളല്ലാതെ പ്രയോജനങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ അവരുടെ അഭിപ്രായം. പ്രമുഖ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പ്രതികരിക്കുകയായിരുന്നു ഗീതാ ഗോപിനാഥ്. കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയെന്ന നിലപാടിനെ താന്‍ അനുകൂലിക്കുന്നു. പക്ഷേ കറന്‍സി രഹിത രാജ്യമെന്ന ലക്ഷ്യത്തിലെത്താന്‍ ഒരു രാത്രി കൊണ്ട് നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അതേപടി വിഴുങ്ങാന്‍ സാധിക്കില്ല. ഈ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമില്ല. ആഘാതം മാത്രമേ ഉള്ളൂ എന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. കള്ളപ്പണക്കാരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ഉദ്ധേശത്തോടെയാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് വന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കള്ളപ്പണക്കാരെ പുറത്ത് കൊണ്ടു വരാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. മോദിയുടെ തീരുമാനം രാജ്യത്തെ എല്ലാ മേഖലയിലും ആഘാതം മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ എന്നും ഗീത കൂട്ടിച്ചേര്‍ത്തു. കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വന്‍ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ തീരുമാനം നിരവധി ചോദ്യങ്ങള്‍ക്ക് കാരണമാവുന്നു. 1000ന്റെ നോട്ടുകള്‍ മാത്രമായിരുന്നു നിരോധിച്ചിരുന്നുവെങ്കില്‍ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നുവെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു

shortlink

Post Your Comments


Back to top button