തിരുവനന്തപുരം: അടുത്തമാസം ഇന്ത്യയിലേക്കെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയുടെ ടൂർ പാക്കേജ് പ്രചാരണം തുടങ്ങി. ജനുവരി 21 ന് കേരളത്തിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ദർശൻ ട്രെയിൻ ഹൈദരാബാദ്, അലഹബാദ്, വാരണാസി, ഗയ, കൊൽക്കത്ത, പുരി, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിച്ച് 31ന് മടങ്ങിയെത്തും. 9200 രൂപയിലാണ് നിരക്കുകൾ ആരംഭിക്കുന്നത്. ഗോൾഡൻ ട്രെയിൻ ഓഫ് കർണാടക ജനുവരി 25 ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.
ആഭ്യന്തരവിമാനയാത്ര പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ഗോൽകൊണ്ട ഫോർട്ട്, ലുംബിനി ഗാർഡൻസ്, ബിർള മന്ദിർ, സലർജംഗ് മ്യൂസിയം, ലാഡ് ബസാർ, ചൗമഹല പാലസ്,ചാർമിനാർ, മക്ക മസ്ജിദ് എന്നിവ സന്ദർശിക്കും. അമേസിംഗ് ഹൈദരാബാദ് എന്ന പേരിൽ ജനുവരി 12നാണ് യാത്ര ആരംഭിക്കുന്നത്.16986 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.
Post Your Comments