ന്യൂഡല്‍ഹി: ലോക മനസ്സാക്ഷിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് ശിരസ്സ് കുനിക്കേണ്ടി വന്ന ക്രൂര ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ആരുമറിയാതെ ഒരു തട്ട് കടയിൽ ജോലി ചെയ്യുന്നു. പക്വതയില്ലാത്ത പ്രായത്തിൽ ചെയ്ത ക്രൂര കൃത്യം ഓർത്ത് പശ്ചാത്തപിക്കുന്നു ഇയാൾ ഇന്ന് ഒരു കടുത്ത മത വിശ്വാസിയാണ്. അഞ്ചു നേരം നിസ്കരിക്കുന്ന ഇയാള്‍ ഒരു വര്‍ഷമായി ഡല്‍ഹിയില്‍ നിന്നും അകലെ ദക്ഷിണേന്ത്യയിലെ ഒരു ഹോട്ടലില്‍ പാചകം ചെയ്തു ജീവിക്കുകയാണ്.
2012 ഡിസംബര്‍ 16 കൂട്ട ബലാത്സംഗക്കേസില്‍ ഇരയായ 23 കാരി ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാര്‍ത്ഥിനിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതും ഇയാളാണെന്ന് ആയിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.ഇപ്പോള്‍ 22 വയസ്സുള്ള യുവാവായ ഇയാൾ ആയിരുന്നു ജുവനൈൽ ഹോമിലെ ഏറ്റവും മര്യാദക്കാരനായ കുറ്റവാളി എന്ന് ജയിൽ അധികൃതർ ഓർക്കുന്നു.തടവു കാലത്ത് ജയിലില്‍ പെയ്ന്‍റിംഗ്, തയ്യല്‍, പാചകം തുടങ്ങിയ കാര്യങ്ങള്‍ പരിശീലിച്ചിരുന്നു.
ജൂവനൈല്‍ ഹോമില്‍ കഴിയുമ്പോള്‍ പതിവായി മാതാവിനെ വിളിക്കുമായിരുന്ന കുട്ടിക്കുറ്റവാളി അവിടുത്തെ ഏറ്റവും മര്യാദക്കാരനായ കുട്ടിയായിരുന്നെന്നാണ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍ മാരും പറഞ്ഞത്.ജീവന് ഭീഷണി ഉയരുമെന്നതിനാല്‍ ഇയാളുടെ വിവരമോ എവിടെയാണെന്നതോ ആയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 2015 ഡിസംബറില്‍ പുറത്തു വന്ന ശേഷം ഒരു എന്‍ജിഒ ആയിരുന്നു ഇയാളെ സൂക്ഷിച്ചതെന്നും ഇപ്പോൾ റോഡരികിലെ ഒരു തട്ടുകടയില്‍ പണിയെടുക്കുകയാണെന്നുമാണ് ഒരു ദേശീയ മാധ്യമത്തില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
കുടുംബത്തിലെ ദാരിദ്ര്യത്തില്‍ നിന്നും 11 വയസ്സുള്ളപ്പോൾ ഒളിച്ചോടിയ ഇയാള്‍ എത്തിച്ചേര്‍ന്നത് കേസിലെ പ്രധാനപ്രതി രാംസിംഗിന്‍റെ അരികിലേക്കായിരുന്നു.അവിടെ ബസ് ക്ളീനറായി ജോലി ചെയ്യുന്നതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ട ബലാത്സംഗം നടക്കുന്നത്.
Post Your Comments