KeralaNews

മലയാള മനോരമയ്‌ക്കെതിരെ ക്രൈസ്തവ മഹാസഭകള്‍ : വിശ്വാസികളോട് പത്രം ബഹിഷ്‌കരിയ്ക്കാന്‍ ആഹ്വാനം

കോട്ടയം : ക്രിസ്ത്യന്‍ മത വികാരത്തെ ഏറെ മുറിപ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ അശ്ലീല ചിത്രം മലയാള മനോരമ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായി. ഈ ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമ ബഹിഷ്‌കരിക്കാന്‍ ക്രിസ്തീയ സഭകള്‍ ആഹ്വാനം ചെയ്‌തേക്കുമെന്നാണ് സൂചന . ഇക്കഴിഞ്ഞ ദിവസമാണ് മലയാള മനോരമയുടെ ഭാഷാപോഷിണിയില്‍ ഈ വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതോടെ ക്രിസ്തുമത വിശ്വാസികള്‍ മനോരമയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വരികയായിരുന്നു. മതവികാരം വൃണപ്പെടുത്തിയ ചിത്രം എഡിറ്റോറിയല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ബോധപൂര്‍വ്വം പ്രസിദ്ധീകരിച്ചത് ക്രിസ്ത്യന്‍ മതവിഭാഗത്തെ അപമാനിക്കാനായിരുന്നു എന്നായിരുന്നു മനോരമയ്‌ക്കെതിരെ പ്രധാനമായും ആരോപണം ഉയര്‍ന്നത്.
മനോരമക്കെതിരായ നീക്കത്തിനു പിന്നില്‍ മറ്റു പ്രമുഖ ടയര്‍ കമ്പനികളാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. എം.ആര്‍.എഫ് ടയര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും ഉള്ള അറിയിപ്പുകള്‍ ഇതിന് തെളിവാണ്. മനോരമ ടി.വി.ചാനലും കാണുന്നത് ഒഴിവാക്കാന്‍ അഹ്വാനം ഉണ്ടെന്നും പറയപ്പെടുന്നു. മനോരമയുടെ ധിക്കാരപരമായ നടപടിയെന്നാണ് കാത്തലിക്-ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ ഇതിനെ വിശേഷിപ്പിച്ചത്. ക്രിസ്ത്യന്‍ സഭകള്‍ ഒന്നാകെ മനോരമ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചാല്‍ മനോരമയുടെ ചാനല്‍ റേറ്റിങ്ങിനേയും സര്‍കുലേഷനേയും കാര്യമായി ബാധിക്കും. കത്തോലിക്കാ സഭയുടെ കേരളത്തിലെ വക്താക്കളും മനോരമയുടെ മാനേജ്‌മെന്റിനെ രേഖ മൂലം പരാതി അറിയിച്ചു കഴിഞ്ഞു . ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ സംയുകത ഇടയ ലേഖനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

shortlink

Post Your Comments


Back to top button