തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്ട്രേഷന്‍ ഫീസ് രണ്ടുശതമാനത്തിനുപകരം ഒരുശതമാനമാക്കി.നവംബര്‍ 13നാണ് മുദ്രപ്പത്രനിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് വന്നത്. നവംബര്‍ 13ലെ ഉത്തരവിലുണ്ടായ അവ്യക്തതമൂലം കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്ഥലം രജിസ്ട്രേഷന് രണ്ട് ശതമാനം ഫീസ് നല്‍കേണ്ടിവരുന്നതുസംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.ഈ മാസം 14നാണ് പുതിയ ഗസറ്റ് വിജ്ഞാപനം വന്നത്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്ഥലം രജിസ്ട്രേഷന് കഴിഞ്ഞ ബഡ്ജറ്റിലാണ് മുദ്രപ്പത്രനിരക്ക് 3 ശതമാനമാക്കി ഉയര്‍ത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ഇത് പിന്നീട് 1,000 രൂപയാക്കി കുറച്ചു. എന്നാല്‍ ഉത്തരവില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള രജിസ്ട്രേഷന്‍ ഫീസിന്റെ കാര്യം പ്രത്യേകമായി പറയുന്നില്ല. അതുകൊണ്ട് ഉത്തരവിനുശേഷം പൊതുവിഭാഗത്തിനുള്ള രണ്ട് ശതമാനം നിരക്ക് കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്ഥലം രജിസ്ട്രേഷനും ഈടാക്കുകയായിരുന്നു.പുതിയ ഉത്തരവില്‍ ഒരു ശതമാനം എന്ന് പറയാത്തതിനാല്‍ രണ്ട് ശതമാനത്തിന് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍പറ്റൂ എന്നാണ് രജിസ്ട്രേഷന്‍ ഐ.ജി. ഓഫീസില്‍നിന്നുണ്ടായിരുന്ന വിവരം.ഇതോടെ ഭൂമിയുടെ രജിസ്ട്രേഷന്‍ കുറയുകയായിരിന്നു.നോട്ട് നിരോധനത്തിന് ശേഷം തുക കൈമാറ്റമില്ലാതെ ബന്ധുക്കള്‍ക്കിടയിലുള്ള ഭൂമി കൈമാറ്റമാണ് പ്രധാനമായും രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്നിരുന്നത്. ഇപ്പോള്‍, നിരക്ക് ഒരുശതമാനമാക്കിയതോടെ രണ്ട് ശതമാനത്തിന് നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അധികതുക റീഫണ്ട് അപേക്ഷ നല്‍കി തിരിച്ചുവാങ്ങാവുന്നതാണ്.
Post Your Comments