കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികളുടെ ചികിത്സയ്ക്ക് മാത്രമായി ആശുപത്രി സ്ഥാപിക്കാനുള്ള കരാറില്‍ കുവൈറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും ചൈനീസ് കമ്പനിയുമായ എം സി കോര്‍പറേഷനും ഒപ്പുവെച്ചു. ജഹറയിലും അഹമ്മദിയിലും 600 കിടക്കകള്‍ വീതമുള്ള ആശുപത്രികള്‍ നിര്‍മിക്കാനാണു ധാരണയായത്. സര്‍ക്കാര്‍ സ്വാകാര്യ പങ്കാളിത്തമുള്ള ദമാനും ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പറേഷനും തമ്മിലാണ് കരാര്‍. കരാറനുസരിച്ച് ചൈനീസ് കമ്പനി 162 മില്യണ്‍ ദിനാര്‍ ചെലവില്‍ രാജ്യത്തു 600 വീതം കിടക്കകളുള്ള രണ്ടു ആശുപത്രികള്‍ സ്ഥാപിക്കും. രണ്ടു വര്‍ഷത്തിനകം ആശുപത്രികളുടെ നിര്‍മാണം പൂര്‍ത്തായാകും. കെട്ടിട രൂപകല്‍പന, നിര്‍മാണം, ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മെയിന്റനന്‍സ് ചുമതലകള്‍ എം സി സി ഗ്രൂപ്പിനാണ്.
നേരത്തെ മൂന്നു ആശുപത്രികള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ഒപ്പിട്ട കരാര്‍ പ്രകാരം അഹമ്മദിയിലും ജഹറയിലും ആണ് വിദേശികള്‍ക്കായി ആശുപത്രികള്‍ വരുന്നത്. ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ ദമാന്‍ ഏറ്റെടുക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വദേശികള്‍ക്കായി പരിമിതപ്പെടുത്താനും പൗരന്മാര്‍ക്കു മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും ഇത് വഴി സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. ആരോഗ്യ ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലെ 50 ദിനാര്‍ വാര്‍ഷിക പ്രീമിയം 130 ദിനാറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
Post Your Comments