ന്യൂഡല്‍ഹി : കേരളത്തിലെ എട്ട് ലക്ഷം ഇ.എസ്.ഐ അംഗങ്ങളുടെ പ്രതിവര്‍ഷ ആളോഹരി തുക 240 കോടി രൂപയാക്കി ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഉയര്‍ത്തി. ഇ.എസ്.ഐയിലെ സര്‍ക്കാര്‍ വിഹിതമായ 2,150 രൂപ മൂവായിരമാക്കി ഉയര്‍ത്തിയതോടെയാണിത്. നേരത്തെ 172 കോടി രൂപയാണ് കേരളത്തിന് ഇ.എസ്.ഐ നല്‍കിയിരുന്നത്.
ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിയ്ക്കാനുള്ള ശമ്പള പരിധി 15,000 ത്തില്‍ നിന്ന് 21,000 ആക്കി ഉയര്‍ത്തി. ഇ.എസ്.ഐ തുടരണമെന്ന് സ്വമേധയാ എഴുതി നല്‍കിയാല്‍ മതി. പുതിയ തീരുമാനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എസ്.ഐ ആശുപത്രികളില്‍ ഡയാലിസിസ്, എക്‌സ്‌റേ, ഐ.സി.യു, ദന്തരോഗ വിഭാഗം തുടങ്ങിയവ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ നേരിട്ട് ആരംഭിയ്ക്കാനും തീരുമാനിച്ചു.
ന്യൂഡല്‍ഹിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തത്.
Post Your Comments