റിയാദ്● സൗദി സ്ത്രീകളെ വിവാഹം ചെയ്യാന്‍ പോകുന്ന വിദേശികള്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. വൈദ്യപരിശോധനകളുടെ അപേക്ഷയില്‍ ഈ പരിശോധനയും ഉള്‍പ്പെടുത്താന്‍ രാജ്യത്തെ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി അല്‍-മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.
വധുവും വരനും വൈദ്യപരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയമാകണം. മയക്കുമരുന്നിന് അടിമയായത് മൂലം പിന്നീട് കുടുംബത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇത്തരം പരിശോധനകള്‍ വേണമെന്ന് നിരവധി കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം വൈവാഹിക പ്രശ്‌നങ്ങള്‍ക്കും ഗാര്‍ഹീകപീഡനങ്ങള്‍ക്കും അറുതി വരുത്തുമെന്നാണ് പ്രതീക്ഷ.
Post Your Comments