NewsIndia

രാജിവയ്ക്കാന്‍ പോലും തോന്നുന്നു ;കടുത്ത നിരാശപ്രകടിപ്പിച്ച് എല്‍.കെ അദ്വാനി

ന്യൂഡൽഹി: ബഹളം മൂലം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത്തിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി.തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപെടുന്നതിൽ കടുത്ത നിരാശയുണ്ടെന്നും രാജിവെക്കാന്‍ പോലും തോന്നുകയാണെന്നും അദ്വാനി പറയുകയുണ്ടായി.ബിജെപി എംപിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.ബി വാജ്പയി ഇപ്പോള്‍ സഭയിലുണ്ടായിരുന്നെങ്കില്‍ നിരാശനാകുമായിരുന്നുവെന്നും അദ്വാനി സൂചിപ്പിച്ചതായി എംപിമാരുടെ സംഘത്തിലുണ്ടായിരുന്ന തൃണമൂല്‍ എംപി ഇദ്രിസ് അലി പറഞ്ഞു.

 പ്രശ്‌ന പരിഹാരത്തിനായി ഇടപെടാൻ രാജ്നാഥ് സിങ്ങിനോട് അദ്വാനി ആവശ്യപ്പെട്ടിട്ടുണ്ട്.പാര്‍ലമെന്റ് ശരിയായി നടക്കണമെന്ന് മാത്രമെ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. ഇപ്പോളത്തെ നടപടികള്‍ മോശം സന്ദേശമാണ് നല്‍കുന്നത്. സഭാ നടപടികള്‍ പൂര്‍ണമായും ഇല്ലാതാകുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നടപ്പ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും സഭ പൂര്‍ണ രീതിയില്‍ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നോട്ട് അസാധുവാക്കിയ നടപടിയും അഗസ്റ്റ വെസ്റ്റ്ലാൻഡ് പ്രശ്നവും ചൂണ്ടിക്കാണിച്ച് പാർലമെന്റ് സമ്മേളനങ്ങൾ മിക്ക ദിവസങ്ങളിലും മുടങ്ങുകയാണ്.നോട്ട് നിരോധനത്തില്‍ ഭിന്ന അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്.എന്നാൽ പരസ്പരം ബഹളം വയ്ക്കാതെ പാര്‍ലമെന്റ് അംഗങ്ങള്‍ ക്ഷമ കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button