NewsInternational

ഭൂമിക്കടിയിൽ അത്ഭുത നഗരം

തുർക്കി: തുര്‍ക്കിയിലെ കപ്പഡോഷ്യക്കാരനായ ഒരാള്‍ തന്റെ സ്ഥലത്ത് കണ്ടെത്തിയ അത്ഭുത നഗരം കണ്ട് ഞെട്ടിയിരിക്കുകയാണ്.തന്റെ സ്ഥലത്ത് കണ്ടെത്തിയ തുരങ്കം കണ്ട് ലോകമൊന്നാകെ ഇപ്പോൾ അത്ഭുതപ്പെട്ടിരിക്കുകയാണ്.ഡെരിന്‍കുയു എന്ന അത്ഭുത നഗരം .20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ നിന്ന് കണ്ടെത്തിയത്.ബൈസാന്റിന്‍ കാലത്ത് എ.ഡി. 780-1180 കാലയളവില്‍ നിര്‍മ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും കിണറുകളും ശവകുടീരങ്ങളും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ അവശേഷിപ്പുകളെല്ലാം ഇവിടെ നിന്ന് കണ്ടെത്തുകയായിരുന്നു.600-ഓളം വാതിലുകള്‍ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീര്‍ത്തിരുന്നു. ശത്രുക്കള്‍ കടക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ശത്രുക്കള്‍ കടക്കാതിരിക്കുന്നതിന് കല്ലുകള്‍ പതിച്ച വാതിലുകളാണ് ഉപയോഗിച്ചിരുന്നത്.

തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ വേറെയും നഗരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡെരിന്‍കുയുവിന്റെ അത്രയും വലിപ്പമുള്ള നഗരം വേറെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്തുമാത്രമേ പ്രവേശിക്കാനായിട്ടുള്ളൂ.കപ്പഡോഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനോടകം തന്നെ ഈ നഗരം മാറിക്കഴിഞ്ഞു.

hj

shortlink

Related Articles

Post Your Comments

Related Articles


Back to top button