International

മരിച്ചെന്ന് വിധിയെഴുതി; ഒരു ദിവസം മോര്‍ച്ചറിയില്‍ ജീവനോടെ കഴിഞ്ഞ യുവാവിന് സംഭവിച്ചത്

ജോഹന്നാസ്‌ബെര്‍ഗ്: മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് തള്ളിയ യുവാവിന് ജീവന്‍. ഒരു ദിവസം മോര്‍ച്ചറിയില്‍ ജീവനോടെ കഴിഞ്ഞ യുവാവ് മരിച്ചു. 28കാരനായ സിസി മിക്കീസെയെയാണ് ഒരു ദിവസത്തിന് ശേഷം ജീവനുള്ള നിലയില്‍ കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കാര്‍ അപകടത്തില്‍പെട്ടാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുവന്നത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഫീനിക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ മൃതദേഹം കാണാനായി ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ശ്വാസമുണ്ടായിരുന്നു.

ഉടന്‍ തന്നെ മോര്‍ച്ചറി ജീവനക്കാര്‍ ഇദ്ദേഹത്തെ മഹാത്മ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് മണിക്കൂറിന് ശേഷം വീണ്ടും മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണിതെന്നും, സംഭവം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ പിതാവ് പീറ്റര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button