ന്യൂ ഡൽഹി : ബിസിസിഐ നിരീക്ഷകനായി ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും,ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ലോധകമ്മിറ്റി ശുപാർശ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇടപാടുകൾ അടക്കം പരിശോധിക്കാനുള്ള അധികാരത്തോടെ നിരീക്ഷകനെ നിയമിക്കണമെന്നാണ് ശുപാർശ.
ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ കോടതി നടപടി ബിസിസിഐക്ക് നിർണ്ണായകമാണ്. കഴിഞ്ഞ ആഴ്ച ചേർന്ന ബിസിസിഐ കൂടിയാലോചനാ യോഗത്തിൽ ശുപാർശകൾ നടപ്പാക്കാൻ തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി നടപടികൾ പൂർത്തിയാകും വരെ കാത്തിരിക്കാനുള്ള ധാരണയിലെത്തിയത്. അതെ സമയം ലോധ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന ബിസിസിഐ യുടെ ആവശ്യം കോടതി തള്ളിയിരുന്നു.
ബിസിസിഐയുടെ മുഴുവന്‍ ഭാരവാഹികളേയും അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ചാണ് ലോധ സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാൽ സംസ്ഥാന ക്രിക്കറ്റ് ഭരണകൂടങ്ങളുടെ ഭാരവാഹികളേയും പുറത്താക്കണമെന്നും ശുപാര്‍ശയിലുണ്ട്
Post Your Comments