NewsIndia

ആണ്‍കുഞ്ഞില്ല, അഭിഭാഷകന്‍ ഭാര്യയേയും മകളേയും തല്ലിച്ചതച്ചു: വീഡിയോ പുറത്ത്

ന്യൂഡൽഹി: ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ അഭിഭാഷകൻ ഭാര്യയേയും മകളെയും തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാര്യയാണ് പരാതിയോടൊപ്പം ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരിക്കുന്നത്.

ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്. ഭാര്യയേയും മക്കളേയും അസഭ്യം പറയുന്നതും വീഡിയോയില്‍ ഉണ്ട്. മറ്റൊരു മകളാണ് വീഡിയോയില്‍ രംഗങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും ഡൽഹി വനിതാ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.

https://youtu.be/vfKoacwS3Wc

shortlink

Related Articles

Post Your Comments

Related Articles


Back to top button