ദുബായ്: ദുബായിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്. ഡിസംബര്‍ 31ന് മുമ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. ഇല്ലെങ്കില്‍ വിസ പുതുക്കി നല്‍കില്ലെന്നാണ് മുന്നറിയിപ്പ്.
ഇന്‍ഷ്വറന്‍സ് ഇല്ലാതെ ദുബായിലേക്കുള്ള പുതിയ വിസാ അപേക്ഷയും സ്വീകരിക്കില്ല. ആശ്രിത വിസയിലുള്ളവര്‍ ഉള്‍പ്പെടെയുള്ള വിസക്കാര്‍ക്ക് നിയമം ബാധകമാണ്. കുറേനാള്‍ ഇന്‍ഷ്വറന്‍സ് എടുക്കാതെ നില്‍ക്കാനും പറ്റില്ല. നിശ്ചിത കാലാവധിക്കുള്ളില്‍ ഇന്‍ഷ്വറന്‍സ് എടുത്തില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരും. ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് തുക കമ്പനിയാണ് അടയ്ക്കേണ്ടത്.
ഭാര്യ, ഭര്‍ത്താവ്, മക്കള്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി ആശ്രിത വിസയിലുള്ളവരുടെ ഇന്‍ഷ്വറന്‍സ് തുക സ്പോണ്‍സറും വഹിക്കണം. വ്യക്തിഗത വിസയിലുള്ളവരും ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം. അവശേഷിച്ച 17 ദിവസത്തിനകം പദ്ധതിയില്‍ അംഗമാകാത്തവരെ നിയമലംഘകരായി കണക്കാക്കി പ്രതിമാസം 500 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നാണ് വിവരം.
100 മുതല്‍ 999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ 2015 ജൂലൈയ്ക്ക് മുന്‍പും നൂറില്‍ താഴെ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇക്കഴിഞ്ഞ ജൂണ്‍ വരെയായിരുന്നു സമയപരിധി. പുതിയതും പുതുക്കുന്നതുമായ വിസയ്ക്കും ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 650 ദിര്‍ഹം വാര്‍ഷിക പ്രീമിയത്തിന് ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് എടുക്കാത്തവര്‍ക്ക് പിഴയിനത്തില്‍ ഒരു വര്‍ഷം ആറായിരം ദിര്‍ഹം അടയ്ക്കേണ്ടിവരുമെന്നാണ് പറയുന്നത്. മാസത്തില്‍ നാലായിരം ദിര്‍ഹം എന്ന കണക്കില്‍ വര്‍ഷത്തില്‍ ഒന്നര ലക്ഷം ദിര്‍ഹമിന് തുല്യമായ പരിരക്ഷയാണ് ലഭിക്കുക.
Post Your Comments