KeralaNews

പത്തനംതിട്ടയിൽ യക്ഷികളുടെ വിളയാട്ടം: പരിഭ്രാന്തിയിൽ ജനങ്ങൾ

പത്തനംതിട്ട:പത്തനംതിട്ടയില്‍ യക്ഷികളെ പേടിച്ച് പ്രദേശ വാസികൾ ഭീതിയിൽ.അര്‍ദ്ധരാത്രി വെള്ളസാരിയുടുത്ത യുവതി വഴിയാത്രക്കാരെ തടയുന്നു എന്നു തുടങ്ങിയുള്ള യക്ഷിക്കഥകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.എന്നാൽ കഞ്ചാവ്-മയക്കുമരുന്ന് കച്ചവടക്കാര്‍ യക്ഷിവേഷം കെട്ടിയതാണെന്നാണ് ചിലരുടെ പക്ഷം.

പന്തളത്തിന് അടുത്ത് മങ്ങാരം, പത്തനംതിട്ടയ്ക്ക് സമീപം ചെന്നീര്‍ക്കര എന്നിവിടങ്ങളിലാണ് വെള്ളവസ്ത്രം ധരിച്ച യക്ഷിയെ കണ്ടുവെന്ന് പറയപ്പെടുന്നത്. മറന്നു വച്ച ബുക്ക് എടുക്കാന്‍ പോയ പന്തളം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അഭിഷേകിനെയാണ് അജ്ഞാത സ്ത്രീ യക്ഷിക്കാവിനു മുന്നിൽ വച്ച് ആക്രമിച്ചതായി പറയപ്പെടുന്നത് .കാവിന്റെ മതിലിനോട് ചേര്‍ന്നു കിടക്കുകയായിരുന്ന യുവതിയെ കണ്ട് കുട്ടി സ്ത്രീയുടെ അടുത്തേക്ക് ചെല്ലുകയും പെട്ടെന്ന് ഇവര്‍ കുട്ടിയുടെ ഇടതു കൈയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നു. കുട്ടി രക്ഷപ്പെടാന്‍ കുതറുന്നതിനിടെ ഇവര്‍ മുരണ്ടു കൊണ്ട് കൈമുഴുവന്‍ മാന്തിക്കീറുകയായിരിന്നു.ഇതോടെയാണ് യക്ഷിക്കഥ നാട്ടില്‍ പരന്നത്.ചെന്നീര്‍ക്കര ഗവ. ഐടിഐയുടെ പരിസരങ്ങളിലെ ഇടവഴികളില്‍ യക്ഷി പ്രത്യക്ഷപ്പെട്ടുവെന്നാണ് ഇതേ തുടർന്ന് വന്ന അടുത്ത വാർത്ത.അടുത്തിടെ ഐടിഐയിലെ ഒരു പെണ്‍കുട്ടി തീകൊളുത്തി മരിച്ചിരുന്നു. ഈ കുട്ടിയുടെ പ്രേതമാണ് ഇതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ദുരൂഹസാഹചര്യത്തില്‍ മറ്റൊരു യുവതിയും ഇവിടെ മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.ഇതോടെ യക്ഷിക്കഥ നാടു മുഴുവന്‍ പ്രചരിച്ചു.അതേസമയം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും രാത്രികാലങ്ങളിൽ കടത്തുന്നതിന് വേണ്ടി ഒരുവിഭാഗം നടത്തുന്ന വേഷംകെട്ടലാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.എന്തായാലും യക്ഷിയുടെ സത്യാവസ്ഥ കണ്ടെത്താൻ പോലീസും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button