
മുംബൈ: രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും മറ്റും ഈ വ്യവസായിയെ കണ്ടു പഠിക്കണം. മക്കളുടെ വിവാഹം ആഢംബരത്തോടെ നടത്തുന്ന ഈ കാലത്ത് എല്ലാവര്‍ക്കും മാതൃകയായിരിക്കുന്നത് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ്. മകളുടെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി പാവങ്ങള്‍ക്കായി 90 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി.
ഔറംഗാബാദിലെ ലാസര്‍ നിവാസിയായ അജയ് മുന്നോട്ടാണ് ഒന്നര കോടിയോളം രൂപ മുടക്കി ഒരു ബഡ് റൂം, ഹാള്‍, അടുക്കള എന്നിവ അടങ്ങിയ വീടുകള്‍ നിര്‍മ്മിച്ചത്. രണ്ട് ഏക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വസ്ത്രങ്ങളുടെയും ഗോതമ്പിന്റെയും വ്യവസായമാണ് ഇയാള്‍ നടത്തുന്നത്. വിവാഹം നല്ല ആര്‍ഭാടമായി തന്നെ നടത്താവുന്നതുമാണ്. പക്ഷെ, അജയ് അതു ചെയ്തില്ല. പാവപ്പെട്ടവര്‍ക്ക് ഒരു താങ്ങായി നില്‍ക്കുകയായിരുന്നു.
മൂന്നു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ തിരഞ്ഞെടുത്തത്. പാവപ്പെട്ടവര്‍, തെരുവില്‍ കഴിയുന്നവര്‍, ദുശീലമില്ലാത്തവര്‍ എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. 40 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കി കഴിഞ്ഞു.
Post Your Comments