
ന്യൂഡൽഹി: രാജ്യത്ത് നിരോധിക്കപ്പെട്ട അഞ്ഞൂറ് രൂപ നോട്ടുകളുടെ സമയ പരിധി ഇന്ന് അവസാനിക്കും.ഇന്ന് അര്‍ദ്ധരാത്രി 12 മണിവരെയാണ് നോട്ടുകള്‍ ഉപയോഗിക്കാൻ സാധിക്കുക.പെട്രോള്‍ പമ്പുകള്‍, ടോള്‍ പ്ലാസ, എല്‍പിജി സെന്ററുകള്‍, നികുതി അടയ്ക്കല്‍ എന്നീ അവശ്യ സേവനങ്ങള്‍ക്കാണ് പഴയ 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കുവാന്‍ അനുമതി നല്‍കിയിരുന്നത്.
നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നത്. 1000 രൂപാ നോട്ടുകളുടെ ഉപയോഗത്തിനുള്ള സമയപരിധി നവംബര്‍ 24 ന് അവസാനിച്ചിരുന്നു.പലഘട്ടങ്ങളിലായി നീട്ടി നല്‍കിയ സമയപരിധിയാണ് ഇന്നത്തോടെ പൂര്‍ണമായും അവസാനിക്കുന്നത്. ഡിസംബര്‍ 15 ന് ശേഷം പഴയ 500 രൂപാ നോട്ടകുള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.
Post Your Comments