ന്യൂ ഡൽഹി : നോട്ട് അസാധു നടപ്പാക്കിയതിനെ ഭാഗമായി 90 ശതമാനത്തോളം 500, 1000 നോട്ടുകൾ ബാങ്കുകളില്‍ തിരികെ എത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. 14 ലക്ഷം കോടിയുടെ 1000,500 നോട്ടുകൾ നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ പ്രചാരത്തിൽ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി അറിയിച്ചുപറഞ്ഞു.
എന്നാൽ പുറത്തു വന്ന പുതിയ കണക്കുകൾ പ്രകാരം നോട്ട് നിരോധനം മൂലം വലിയൊരു പങ്ക് കള്ളപ്പണവും ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31 വരെ സമയമുള്ളതിനാല്‍. ബാങ്കിലെത്തുന്ന തുകയുടെ കണക്കുകൾ ഇനിയും ഉയർന്നാൽ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന്‍ സര്‍ക്കാരിന് സമ്മതിക്കേണ്ടിവരും.
ഇതോടൊപ്പം തന്നെ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെ ബാങ്ക് കൗണ്ടറുകളിലും എടിഎം വഴി പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും, 170 കോടി 2000,500 രൂപ നോട്ടുകളും, 2100 കോടി 10,20,50,100 രൂപ നോട്ടുകളും വിതരണം ചെയ്തതാണ് ആർബി ഐ അറിയിച്ചു.
Post Your Comments